മലയാളം എട്ടാം ക്ലാസ്

കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

കവിതയുടെ പി.ഡി.എഫ് ഫയല്‍,പുസ്തകത്തിലെ താളുകള്‍ മറിക്കുന്നതുപോലെ തയ്യാറാക്കിയ ഫോള്‍ഡറും കമ്പ്യൂട്ടറിലേക്ക് ഇറക്കി സൂക്ഷിക്കാം.ആസ്വദിക്കാം.പുസ്തക വായനയുടെ സുഖകരമായ "അസ്വസ്ഥതയും ലയവും" അനുഭവിക്കാം.കമ്പ്യൂട്ടറിന് മുന്‍പില്‍ വായനയുടെ ജ്വലിക്കുന്ന ചിന്തകളും സംപ്രത്യയങ്ങളും രൂപപ്പെടട്ടെ!!!കമ്പ്യൂട്ടര്‍ ക്രസി കൊണ്ട് വായന മരിച്ചെങ്കില്‍ ഓര്‍മ്മിക്കുക!!!നമ്മെ നാമാക്കിയത് വായനയാണ്!ഇനിയുമുള്ള വളര്‍ച്ച വായനയിലൂടെ മാത്രം.കവിത ആസ്വദിക്കുന്നതും വായിക്കുന്നതും നമ്മെ നമ്മുടെ നിലപാടുകളില്‍ ഉറച്ച ചുവടു വക്കുവാന്‍ ശക്തി നല്‍കുന്നതാണ് എന്ന് മറവിയുടെ മാറാല നീങ്ങി തിരിച്ചറിയുക.
.


1.അന്നം കവിത പി.ഡി.എഫ്..
.


2.അന്നം കവിത ഫോള്‍ര്‍
.
.





തൃശൂരിലെ അരിമ്പൂര്‍ വിദ്യാലയത്തിലെ കുട്ടികള്‍ കഥാകൃത്ത് വൈശാഖനുമായി നടത്തിയ അഭിമുഖം

കോഴിക്കോട് ചാലപ്പുറം ഗവണ്‍:അച്യുതന്‍ ഗേള്‍സിലെ അധ്യാപകനായ ശ്രീ ഹരിദാസ് മാഷ്‌ അഭിനയിച്ചു പാടിയ വീഡിയോയാണിത്‌ കൃഷി ഒരു സമ്പൂര്‍ണമായ ജീവിതമാണെന്നും അതില്‍ രസകരമായ ജിവിത അനുഭവങ്ങള്‍ സഞ്ചയിച്ചു വച്ചിരിക്കുന്നുവെന്നും നമ്മുടെ മലയാളത്തിന്റെ കാവ്യ പാരമ്പര്യത്തിന്റെ കളിത്തോട്ടിലാണെന്നും തിരിച്ചറിയുവാന്‍ ഈ ചലച്ചിത്രം സഹായിക്കും.
ഒത്തിരി നന്ദിയോടെ എഡിറ്റിങ്ങിലൂടെ ഈ ദൃശ്യസാഫല്യം നല്‍കുന്നു


ജീവചരിത്രവും ആസ്വാദനവും ഉടന്‍ എഴുതുന്നു.


ഓക്ക് മരങ്ങള്‍



സ്ലൈഡുകള്‍ ഡൌന്‍ലോഡ് ചെയ്തു ഇമ്പ്രസ്സില്‍ പ്രവര്‍ത്തിപ്പിക്കാം.ഓപ്പണ്‍ ഓഫീസിലും കാണിക്കാം. സ്ലൈഡ്കള്‍ വിഷ്ണു ഫോണ്ടിലാണ് എഴുതിയത് . ലിനക്സില്‍ ഫോണ്ട് ലഭിക്കാതെ വന്നാല്‍ താഴെയുള്ള ഫോണ്ടെന്ന വാക്കില്‍ ക്ലിക്ക് ചെയ്തു നാല് ഫോണ്ടുകള്‍ ഡൌന്‍ലോഡ് ചെയ്യുക.ലിനക്സിലെ പാനലിലുള്ള ഡെസ്ക്ടോപ്പില്‍ പ്രഫരന്സില്‍ ഫോണ്ട് ക്ലിക്ക് ചെയ്യുക.അപ്പോള്‍ ഫോണ്ട് വിന്‍ഡോ ലഭിക്കും.അതിലെ ഡീറ്റെയില്‍ ക്ലിക്ക് ചെയ്തു ഗോ ട്ടു ഫോള്‍ഡര്‍ എടുക്കുക.തുടര്‍ന്ന് നാല് ഫോണ്ടുകള്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക.മുകളിലെ റീലോഡ് ക്ലിക്ക് ചെയ്യുക
ഫോണ്ടുകള്‍ 1 2 3 4

എസ.കെ.പൊറ്റക്കാടിന്റെ അരിശ്രീ കേരളത്തിന്റെ മറ്റൊരു പതിപ്പ് പോലെ നമുക്ക് തോന്നിയല്ലോ.കേരളത്തിന്റെ നെല്പാടങ്ങളിലെ കണ്ടു പരിചയിച്ച പണിരീതികള്‍ പലതും ബാലിദ്വീപില്‍ അതേപോലെ കണ്ടെത്താം.ബാലിട്വീപിലെ ചില ദൃശ്യങ്ങള്‍ കാണാം.



പൊന്നുഷസ്സിന്റെ കൊയ്ത്തില്‍ നിന്നൂരിചിന്നിയ
കതിര്‍ ചുറ്റും കിടക്കെ ...........പുഞ്ചപ്പാടത്തില്‍ കൊയ്യുവാന്‍ വന്ന കേരള ഗ്രാമപ്പഴമയില്‍ ഒന്ന്.

കാര്‍ഷിക കേരളത്തിന്റെ കൊയ്തുപ്പാടത്തില്‍ പൊന്നലയലചെത്തുന്ന ജീവിതത്തിന്റെ കൊടിപ്പടം

ഇടവപ്പാതിയുടെ ആനയും കതിനയും നിരന്ന പൂരം. ഓരോ മാസവും ഓരോ ദിവസവും വിചിത്ര വേഷം അണിഞ്ഞ പ്രുകൃതിയുടെ മോഹിനിയാട്ടമാണിവിടെ .